ഹൈദരാബാദ്: തെലങ്കാനയിലെ ആഢംബര ഹോട്ടലില്‍ പൊലീസ് നടത്തിയ റെയിഡില്‍ ചലച്ചിത്ര താരം ഉള്‍പ്പടെ വന്‍കിട പെണ്‍വാണിഭ സംഘം പിടിയില്‍. ഹൈദരാബാദിലെ ബന്ജാര മേഖലയില്‍ നിന്നാണ് 24കാരിയായ സിനിമാ നടിയെയും, നടത്തിപ്പുകാരായ രണ്ട് പേരെയും പൊലീസ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് ആഢംബര ഹോട്ടലില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരു ഇടപാടുകാരനെയും പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരനെയുമാണ് പിടികൂടിയത്.
ആഗ്ര സ്വദേശിയായ നടിയെ സംഘം ബലമായി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിവരം. പിടിയിലായ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരന് ജനാര്‍ദ്ദന റാവു സ്ഥിരം കുറ്റവാളിയാണെന്നും മുംബൈയിലെ ഒരു നടിയെ ഉപയോഗിച്ച് പെണ്‍വാണിഭ സംഘം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
ആഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് നടിമാരെ സംഘം ഇവിടേക്ക് എത്തിച്ചിരുന്നത്. ഇടപാടുകാരില്‍ നിന്നും 20,000 രൂപ വീതം ഈടാക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി.