സിദ്ധി (മധ്യപ്രദേശ്): രാജ്യത്ത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് മോദി പറഞ്ഞു.ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം മധ്യപ്രദേശില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത് ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകരാണ്, പിന്നെ എന്തിനാണ് ഞങ്ങളുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് എന്നാണ്. രാജ്യത്തെ നിയമം എല്ലാ ജനങ്ങള്‍ക്കും ഒരുപോലെയാണ്. ഇനി മോദി എന്തെങ്കിലും തെറ്റു ചെയ്താല്‍ മോദിയുടെ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തും’-മോദി പറഞ്ഞു.
ഡല്‍ഹി മുതല്‍ ഭോപ്പാല്‍ വരെ കോണ്‍ഗ്രസിന്റെ അഴിമതി വ്യക്തമാണ്. നിങ്ങളുടെ ചൗക്കിദാര്‍ എപ്പോഴും ശ്രദ്ധയോടെ ഇരിക്കുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വിശ്വസ്തരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത പണം രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തിന് വേണ്ടി കരുതിയിരുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.