തമിഴ്‌നാട്ടില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്

income tax

ചെന്നൈ: തമിഴ്നാട്ടില്‍ മുതിര്‍ന്ന നേതാവും ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ എ വി വേലുവിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ഡിഎംകെ നേതാവ് സ്റ്റാലിന്‍ തിരുവണ്ണമലൈയില്‍ പ്രചാരണത്തിനായി എത്തിയതിന്റെ തൊട്ടുപിന്നാലെയാണ് റെയ്ഡ്.

മുന്‍ മന്ത്രിയും ഡിഎംകെ സിറ്റിങ് എംഎല്‍എയുമാണ് എ വി വേലു. തിരുവണ്ണാമലൈയില്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമായി ഇരുപത് ഇടങ്ങളിലാണ് പരിശോധന.

 

Top