ന്യൂഡല്‍ഹി: ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയുടെ വസതിയും ഫാമും ഉള്‍പ്പെടെ മൂന്നു സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.
ബിനാമി സ്വത്ത് സമ്പാദനം സംബന്ധിച്ച് മിസ ഭാരതിയും ഭര്‍ത്താവ് സഹിലേഷ് കുമാറും ആരോപണങ്ങള്‍ നേരിട്ടിരുന്നു.
ഹോട്ടലുകള്‍ സ്ഥാപിക്കാനായി ടെണ്ടറുകള്‍ നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അദ്ധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി എന്നിവരടക്കം നാലു പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം സി.ബി.ഐ കേസെടുക്കുകയും ലാലുവിന്റെ പട്‌നയിലെ വസതി ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ലാലുവിന്റെ മകളുടെ വസതിയിലെ റെയ്ഡ്.