തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്കു സാധ്യതയെന്ന് റിപ്പോര്‍ട്ട്.
ചൈത്രയെ തല്‍സ്ഥാനത്തു നിന്ന് നീക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍, കുറച്ചുകാലത്തേക്ക് പകരം നിയമനം നല്‍കില്ലെന്നും സൂചനയുണ്ട്.
അതേസമയം, ചെത്രയ്‌ക്കെതിരെ സിപിഎം കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ചൈത്രയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന അഭിപ്രായമാണു സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ക്കുള്ളത്.