തൃശ്ശൂര്‍: തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഗുണ്ടാ സങ്കേതകങ്ങളില്‍ പൊലീസ് റെയ്ഡ്. ഓപ്പറേഷന്‍ റേഞ്ചറിന്റെ ഭാഗമായാണ് പൊലീസ് വ്യാപക റെയ്ഡ് നടത്തുന്നത്. തൃശ്ശൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കുത്തിവെയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ച് ശേഖരവും കണ്ടെത്തി. തൃശ്ശൂരില്‍ അടിക്കടിയുള്ള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
പാലക്കാട് 140 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. ജില്ലയില്‍ നിന്ന് കാര്യമായി ആയുധങ്ങളൊന്നും ഇത് വരെ പിടിച്ചെടുത്തിട്ടില്ല. തൃശ്ശൂരില്‍ ക്രിമിനല്‍ സംഘങ്ങളെ നിരീക്ഷിക്കാന്‍ ഓരോ സ്റ്റേഷനിലുും പ്രത്യേക ടീം രൂപീകരിക്കുമെന്ന് ഡിഐജി പറഞ്ഞു. റൗഡി ലിസ്റ്റ് പുതുക്കുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.