Rail Budget 2016: Ten things Railway Minister Suresh Prabhu is likely to announce

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും താത്പര്യം കണക്കിലെടുക്കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന്‌ അദ്ദേഹം പാര്‍ലമെന്റിനു പുറത്തു മാധ്യമങ്ങളോട് പറഞ്ഞു.

ബജറ്റിലെ പ്രാധാന പ്രഖ്യാപനങ്ങള്‍ ചുവടെ

* 2014-2015 ലെ ലക്ഷ്യങ്ങള്‍ കൈവരിച്ചതായി മന്ത്രി
* 20156 ല്‍ 2800 കിലോമീറ്റര്‍ കൂടി റെയില്‍പ്പാത ഒരുക്കും
* 2000 കിലോമീറ്ററുകളില്‍ കൂടി വൈദ്യുതീകരണം നടപ്പാക്കും
* പുതിയ തുറമുഖങ്ങളിലേക്ക് പിപിപി പ്രകാരം റെയില്‍പ്പാത ഒരുക്കും
* ഈ വര്‍ഷം 1600 കിലോമീറ്റര്‍ വൈദ്യുതീകരണം നടപ്പാക്കും
* ടെന്‍ഡര്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി നടപ്പാക്കും
* മെയില്‍,എക്‌സ്പ്രസ് വണ്ടികളുടെ വേഗം 80 കിലോമീറ്ററാക്കി വര്‍ധിപ്പിച്ചു
* ചരക്ക് തീവണ്ടികള്‍ക്ക് ടൈംടേബിള്‍ നടപ്പാക്കും
* സ്വച്ഛ് ഭാരത് പദ്ധതിക്കായി പണം മാറ്റിവെക്കും
* മിസോറവും മണിപ്പൂരും ബ്രോഡ്‌ഗേജിന് കീഴില്‍ കൊണ്ടുവരും
* മൂന്ന് ചരക്ക് ഇടനാഴിക്കള്‍ക്ക് പദ്ധതി
* തുറമുഖങ്ങള്‍ ബന്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വടക്കുകിഴക്ക് പ്രദേശങ്ങള്‍ ബന്ധിപ്പിക്കുന്നതിനും പ്രാമുഖ്യം നല്‍കും
* ടൈംടേബിള്‍ പ്രകാരമുളള ചരക്ക് തീവണ്ടികള്‍ 2020ഓടെ നിലവില്‍വരും
* നിരക്കു വര്‍ധിപ്പിക്കാതെ വരുമാനം കൂട്ടും
* മുതിര്‍ന്ന പൗരന്മാരുടെ ക്വാട്ട 50% വര്‍ധിപ്പിച്ചു
* 400 സ്‌റ്റേഷനുകളില്‍ കൂടി വൈഫൈ
* 17,000 ബയോടോയ്‌ലറ്റുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ സ്ഥാപിക്കും
* എല്ലാ ട്രെയിനുകളിലും ലേഡീസ് കോച്ച് മധ്യഭാഗത്താക്കും
* ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഒരു മിനിറ്റില്‍ 7200 ടിക്കറ്റ് എന്ന തോതിലാക്കി ഉയര്‍ത്തും
* 1750 ഓട്ടോമേറ്റഡ് ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിക്കും
* ഗുജറാത്തിലെ വഡോദരയില്‍ റെയില്‍വേ സര്‍വകലാശാല സ്ഥാപിക്കും
* സാധാരണക്കാര്‍ക്കായി റിസര്‍വേഷനില്ലാത്ത ദീര്‍ഘദൂര ട്രെയിനുകള്‍ നടപ്പാക്കും
* എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും സിസിടിവി നിരീക്ഷണം ഉറപ്പുവരുത്തും
* മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗജന്യനിരക്കില്‍ ഇ-ടിക്കറ്റ് റിസര്‍വ് ചെയ്യാം
* യാത്രക്കാര്‍ക്ക് എസ്.എം.എസിലൂടെ ടോയ്‌ലറ്റ് ക്ലീനിംഗ് ആവശ്യപ്പെടാം
* ഉത്കൃഷ്ട ഡബിള്‍ഡെക്കര്‍ ട്രെയിനുകള്‍ നടപ്പാക്കും
* ട്രെയിനുകളുടെ ശരാശരി വേഗത 130 കിലോ മീറ്റര്‍ ആക്കാന്‍ പദ്ധതി
* ഡിജിറ്റല്‍ ഇന്ത്യയുടെ കീഴില്‍ ട്രാക്ക് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കും
* മൊബൈലില്‍ 139 നമ്പറിലൂടെ ടിക്കറ്റ് കാന്‍സലേഷന്‍ നടപ്പാക്കാന്‍ സാധിക്കും
* മെയ്ക്ക് ഇന്ത്യ പദ്ധതിയില്‍ പുതിയ രണ്ട് എന്‍ജിന്‍ നിര്‍മാണ ഫാക്ടറികള്‍
* സീനിയര്‍ സിറ്റിസണ്‍ യാത്രക്കാര്‍ക്ക് ലോവര്‍ ബര്‍ത്ത് ക്വാട്ട 50 ശതമാനം വര്‍ധിപ്പിച്ചു
* ഭിന്നശേഷിക്കാര്‍ക്കായി ബാറ്ററിയുടെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകളും പോര്‍ട്ടര്‍ സര്‍വീസും നടപ്പാക്കും
* ചെങ്ങന്നൂര്‍ രെയില്‍വെസ്റ്റേഷന്‍ തീര്‍ത്ഥാടന കേന്ദ്രം
* വനിതകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 24×7 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കൊണ്ടുവരും
* എല്‍.ഐഎ.സി ഒന്നര ലക്ഷം കോടി രൂപ റെയില്‍വേയില്‍ നിക്ഷേപിക്കും
* മുംബൈയില്‍ പുതിയ മെട്രോക്ക് നിര്‍ദേശം
* യാത്രക്കാര്‍ക്ക് നാടന്‍ ഭക്ഷണം ലഭ്യമാക്കും
* തീര്‍ത്ഥാടനകേന്ദ്രങ്ങളുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കും
* കൂലികള്‍ ഇനിമുതല്‍ സഹായക്‌ എന്ന പേരിലായിരിക്കും അറിയപ്പെടുക
* നിര്‍ദേശങ്ങളും വിവരങ്ങളും യാത്രക്കരെ അറിയിക്കുന്നതിനായി 2000 സ്റ്റേഷനുകളില്‍ 20,000 പ്രദര്‍ശന സ്‌ക്രീനുകള്‍ സ്ഥാപിക്കും
* തിരുവനന്തപുരത്ത് സബര്‍ബന്‍ സംവിധാനം ഏര്‍പ്പെടുത്തും
* എ-വണ്‍ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ്
* ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം
* ഇന്ത്യയിലെ ആദ്യ റെയില്‍ ഓട്ടോ ഹബ്ബ് ചെന്നൈയില്‍.
* താഴ്ന്ന പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ത്തും
* തീര്‍ത്ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആസ്ത ട്രെയിനുകള്‍.
* റെയില്‍വെയുടെ അധിക സ്ഥലങ്ങള്‍ മരം നല്‍കുന്നതിനായി പാട്ടത്തിന് നല്‍കും

Top