കൊച്ചി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വെബ്‌സൈറ്റ് വഴി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്ാനുള്ള സൗയകര്യമൊരുക്കി.
ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനുമായി(ഐ.ആര്‍.സി.ടി.സി) സഹകരിച്ചാണു ബാങ്ക് ഈ സംവിധാനമൊരുക്കിയിട്ടുള്ളത്. ഈ സൗകര്യമൊരുക്കുന്ന രാജ്യത്തെ ആദ്യബാങ്കാണ് ഐ.സി.ഐ.സി.ഐ ബാങ്ക്.
ഏതുബാങ്കിന്റെ ഇടപാടുകാരനും ഈ സേവനം ഉപയോഗപ്പെടുത്തി ഓണ്‍ലൈനില്‍ ബാങ്കിന്റെ സൈറ്റില്‍ നിന്നും റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം.
ഈ സേവനം ലഭ്യമാക്കിയതോടെ ഉപഭോക്താക്കള്‍ക്കു തീവണ്ടികളെക്കുറിച്ച് സെര്‍ച്ച് നടത്താം, ഇടിക്കറ്റ് ബുക്ക് ചെയ്യാം, റിസര്‍വേഷന്‍ കാന്‍സല്‍ ചെയ്യാം, പി.എന്‍.ആര്‍. സ്റ്റാറ്റസ് ചെക്ക് ചെയ്യാം.
ട്രെയിന്‍ ഓപ്ഷന്‍ ടിക്കറ്റ് ലഭ്യത തുടങ്ങിയവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. റെയില്‍വേ റിസര്‍വേഷന്‍ സിസ്റ്റവുമായി ബന്ധിപ്പിച്ച് തത്സമയ വിവരങ്ങളാണ് സൈറ്റില്‍ ലഭ്യമാക്കുക.
ഏതുബാങ്കിന്റെയും ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ചു ടിക്കറ്റിന്റെ ചാര്‍ജ് ഉപഭോക്താവിന് അടക്കാം.