ന്യൂഡല്‍ഹി: റെയില്‍വെ യാത്രാക്കൂലി നിരക്കുകളില്‍ വര്‍ധന വരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.
ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റെയില്‍വേ മന്ത്രാലയ പ്രതിനിധികളുടെ യോഗത്തില്‍ നിരക്ക് വര്‍ധന സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്കു വര്‍ധനവിന് അംഗീകാരം നല്‍കിയത്.
സെപ്തംബര്‍ മുതല്‍ നിരക്കു വര്‍ധന കൊണ്ടുവരുന്നതായാണ് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
ഇതുവരെ വര്‍ധന വരുത്താതെ പല ക്ലാസുകളിലും വര്‍ഷങ്ങളായി ഒരേ നിരക്കാണ് തുടരുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിരക്കുകളില്‍ വര്‍ധനവൊന്നും തന്നെ വരുത്തിയിരുന്നില്ല.
കഴിഞ്ഞ വര്‍ഷം തിരക്കിനനുസരിച്ച് പ്രീമിയം ട്രെയിനുകളിലും എസി ക്ലാസുകളിലും നിരക്കില്‍ മാറ്റംവരുത്തുന്ന തരത്തില്‍ ചാര്‍ജ് പരിഷ്‌ക്കരണം നടപ്പാക്കിയിരുന്നു. ജനറല്‍, നോണ്‍ എസി വിഭാഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.