ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ഇനി മുതല്‍ വലിച്ചെറിയേണ്ട. . .

train

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ഇനി മുതല്‍ വലിച്ചെറിയേണ്ട ആവശ്യമില്ല. ഇതിനുള്ള സംവിധാനം ഒരുക്കുകയാണ് റെയില്‍വേ. ഇതിന്റെ ഭാഗമായി അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ പാന്‍ട്രിക്കാര്‍ ഒരു കവര്‍ കൂടി കൊണ്ടുവരുന്നതാണ്.

വിമാനയാത്രയ്ക്കു സമാനമായ സൗകര്യങ്ങളും വൃത്തിയും നടപ്പാക്കുന്നതിനാണ് റെയില്‍വെ മന്ത്രാലയം ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നത്. സാധാരണയായി യാത്രക്കാര്‍ ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റുകളും കവറുകളും മറ്റും സീറ്റിനടിയിലേക്ക് വലിച്ചെറിയുക പതിവാണ്. പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ ഇതിന് മാറ്റം വരുന്നതാണ്. പാന്‍ട്രിക്കാര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബാഗില്‍ ഇനിമുതല്‍ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ സാധിക്കും.

Top