മുതിര്‍ന്ന പൗരന്മാര്‍ ടിക്കറ്റ് സബ്‌സിഡി ഒഴിവാക്കി ;റെയില്‍വേ ലാഭിച്ചത് 40 കോടി

indian-railway

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ ടിക്കറ്റ് സബ്‌സിഡി ഒഴിവാക്കിയത് വഴി 40 കോടി രൂപ ലാഭിച്ച് റെയില്‍വേ.

റെയില്‍വേയുടെ സബ്‌സിഡി ഒഴിവാക്കല്‍ പദ്ധതിയ്ക്ക് പിന്തുണയുമായി ഒന്‍പതു ലക്ഷം മുതിര്‍ന്ന പൗരന്മാരാണ് രംഗത്തെത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് അറുപതു വയസിന് മുകളിലുളള മുതിര്‍ന്ന പൗരന്മാരെ ഉദ്ദേശിച്ച് റെയില്‍വേ പദ്ധതി ആരംഭിച്ചത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ അനുവദിച്ച ടിക്കറ്റ് സബ്‌സിഡി പ്രയോജനപ്പെടുത്തുകയോ, അല്ലെങ്കില്‍ സബ്‌സിഡി പൂര്‍ണമായി ഒഴിവാക്കുകയോ എന്നതായിരുന്നു പദ്ധതി.

ഇതിന് പിന്നാലെ ഈ വര്‍ഷം പദ്ധതിയില്‍ ഒരു ഭേദഗതി റെയില്‍വേ കൊണ്ടുവന്നു.

സബ്‌സിഡിയുടെ 50 ശതമാനം ഒഴിവാക്കാനുളള സൗകര്യമാണ് റെയില്‍വേ ഏര്‍പ്പെടുത്തിയത്.

ഇതിന് മികച്ച പ്രതികരണം ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്‌.

മുതിര്‍ന്ന പൗരന്മാര്‍ക്ക് സബ്‌സിഡി നല്‍കുന്നതുവഴി 1300 കോടി രൂപയുടെ ബാധ്യതയാണ് റെയില്‍വേ വഹിക്കുന്നത്.

ഈ ബാധ്യതയില്‍ നിന്നും റെയില്‍വേയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയത്.

Top