കോയമ്പത്തൂര്‍: കനത്ത മഴയെ തുടര്‍ന്ന് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഭാഗമായ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
റെയില്‍വേ പാഴ്സല്‍ സര്‍വീസ് കെട്ടിടമാണ് വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ തകര്‍ന്നത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മേട്ടുപ്പാളയം സ്വദേശികളായ പവിഴമണി, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ റെയില്‍വേ കരാര്‍ ജീവനക്കാരാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ജീവനക്കാരെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമനസേനയും റെയില്‍വേ സംരക്ഷണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ രാത്രിയില്‍ പെയ്ത കനത്ത മഴയിലാണ് കെട്ടിടം തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍.