ന്യൂഡല്‍ഹി: രാജ്യത്തെ ആളില്ലാ റെയില്‍വെ ക്രോസുകള്‍ ഉടന്‍ നീക്കം ചെയ്യുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍.
കൊല്‍ക്കത്തയിലെ ഐഐഎമ്മില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യ നടപടി രാജ്യത്തെ 5000-ത്തോളം ആളില്ലാ റെയില്‍വെ ക്രോസുകള്‍ നീക്കം ചെയ്യുക എന്നതാണെന്നും, രാജ്യത്തുണ്ടാകുന്ന 30-35 ശതമാനത്തോളം ട്രെയിനപകടങ്ങളും ലെവല്‍ ക്രോസുകളിലാണ് നടക്കുന്നതെന്നും, അതിനാല്‍ ഒരു വര്‍ഷത്തിനകം എല്ലാ ആളില്ലാ ലെവല്‍ ക്രോസുകളും നീക്കം ചെയ്യുമെന്നും ഗോയല്‍ പറഞ്ഞു.
റെയില്‍വെയെ ശക്തിപ്പെടുത്തണമെന്നത് വളരെ പ്രധാന കാര്യമാണ്, പ്രത്യേകിച്ച് റെയില്‍വെ സ്റ്റേഷനുകളെ കൂടുതല്‍ മികച്ചതാക്കണം, ഇതിനു പുറമെ കമ്മ്യൂണിക്കേഷന്‍ രംഗത്തും കൂടുതല്‍ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കേണ്ടതുണ്ട്, കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഫൈബര്‍ കേബിളുകള്‍ വ്യാപകമാക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.