ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ റെയില്‍വെ മേല്‍പ്പാലം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
11 പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഭുവനേശ്വറിലെ ബൂമിഖലില്‍ ആയിരുന്നു സംഭവം.
നിര്‍മാണം നടന്നുവന്ന റെയില്‍വെ മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. സംഭവ സമയം 15 തൊഴിലാളികള്‍ പാലത്തിലുണ്ടായിരുന്നു.
മരിച്ചയാളുടെ കുടുംബത്തിന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് എന്‍ജിനീയര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മേല്‍പ്പാലത്തിന്റെ നിര്‍മാണം സംസ്ഥാന സര്‍ക്കാരാണ് നടത്തിയതെന്ന് റെയില്‍വെ അറിയിച്ചു.
മേല്‍പ്പാലം സംസ്ഥാന സര്‍ക്കാരും റെയില്‍വെയും സംയുക്തമായാണ് നിര്‍മാണം നടത്തിവന്നത്. ട്രാക്കിനു സമീപത്തുള്ള നിര്‍മാണ ജോലികളാണ് റെയില്‍വെ നടത്തിയത്. അപകടം നടന്ന ഭാഗം സര്‍ക്കാരാണ് നിര്‍മിച്ചതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.