ന്യൂഡല്‍ഹി: റെയില്‍വേ യാത്രക്കാര്‍ക്ക് ഭീം ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വെ.
റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം ഭീം ആപ്പിലും സേവനം ലഭ്യമാക്കുന്നത്.
30 ശതമാനത്തോളം ആളുകള്‍ മാത്രമാണ് റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളെ ആശ്രയിക്കുന്നത്.
നോട്ട് നിരോധിച്ചപ്പോള്‍ ബാങ്കിലെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിനായി പ്രധാനമന്ത്രി പുറത്തിറക്കിയ ആപ്പാണ് ഭീം.
പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് അടക്കം നിരവധി ബാങ്കിങ് ഇടപാടുകള്‍ ഭീം വഴി സുഗമമായി നടക്കും.
അതേസമയം, റെയില്‍വേ ടിക്കറ്റിനായി പേറ്റിഎം അടക്കമുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് അഞ്ചു കോടിയോളം ആളുകളാണ്.