കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍ പാളത്തില്‍ വിളളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ വടക്ക് മാണിക്കോത്താണ് റെയില്‍ പാളത്തില്‍ വിള്ളലുണ്ടായത്.
രാവിലെ ഏഴുമണിയോടെ ജാംനഗര്‍ -തിരുനെല്‍വേലി ട്രെയിന്‍ കടന്നു പോയപ്പോള്‍ നാട്ടുകാരാണ് പാളത്തിന്റെ ഒരു ഭാഗം മുറിഞ്ഞ് പോയതായി കണ്ടത്.
ഉടന്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിടുകയായിരുന്നു. പിന്നീട് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവെക്കുകയും തകരാര്‍ പരിഹരിച്ച ശേഷം ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു