കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ആളെ കൊള്ളയടിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷ സ്വദേശി മജീര്‍ നായിക്ക് (35) ആണ് അറസ്റ്റിലായിരിക്കുന്നത്.
കോഴിക്കോട് അഴിയൂര്‍ സ്വദേശി ജെ.കെ.സനീര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി നടന്നുപോകുമ്പോഴാണ് ഇയാള്‍ക്കുനേരെ ആക്രമണമുണ്ടായത്. ഇയാള്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പരിസരത്തുണ്ടായിരുന്നവരും റെയില്‍വേ പൊലീസും ഓടിയെത്തി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടുകയായിരുന്നു. അന്യസംസ്ഥാനക്കാരനൊപ്പം വേറെ ആളുകളുമുണ്ടായിരുന്നു. ഇവര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.