തിരുവനന്തപുരം : നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ട്രാക്കില്‍ അറ്റകുറ്റ പണി നടക്കുന്നതു കാരണം ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്ന് റെയില്‍വേ.
ഗൊരഖ്പുരില്‍ നിന്ന് 15, 19, 20, 22, 26, 27, 29, ജനുവരി രണ്ട്, മൂന്ന്, അഞ്ച്, ഒന്‍പത്, 10, 12 തീയതികളില്‍ പുറപ്പെടുന്ന ഗൊരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസും (12511) ബറൗനിയില്‍ നിന്ന് 16, 23, 30, ജനുവരി ആറ് തീയതികളില്‍ പുറപ്പെടുന്ന ബറൗനി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസും (12521) കാന്‍പുര്‍, ഗ്വാളിയര്‍, ഝാന്‍സി വഴി സര്‍വീസ് നടത്തും.
സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുര്‍ സെക്ഷനില്‍ ട്രാക്കില്‍ പണി നടക്കുന്നതു കാരണം 14-ന് പുറപ്പെടുന്ന ചില തീവണ്ടികള്‍ വൈകുമെന്നും അറിയിച്ചിട്ടുണ്ട്. എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678) കോയമ്ബത്തൂര്‍-ഊത്തുകുളി സ്റ്റേഷനുകള്‍ക്കിടയില്‍ ഒന്നേകാല്‍ മണിക്കൂറും തിരുവനന്തപുരം-മുംബൈ എക്‌സ്പ്രസ് (16332) കോയമ്പത്തൂര്‍ -തിരുപ്പുര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ 65 മിനിറ്റും തിരുവനന്തപുരം -ഇന്ദോര്‍ അഹല്യനഗരി എക്‌സ്പ്രസ് (22646) തിരുപ്പുര്‍ -ഈറോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ 25 മിനിറ്റും വൈകിയോടും.
15-ന് പുറപ്പെടുന്ന കൊല്ലം-ഹൈദരാബാദ് പ്രത്യേകതീവണ്ടി (07110) അരമണിക്കൂറും 16-ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352) 115 മിനിറ്റും എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678) 100 മിനിറ്റും കോയമ്പത്തൂര്‍- ഊത്തുകുളി സ്റ്റേഷനുകള്‍ക്കിടയില്‍ വൈകിയോടും.