ന്യൂഡല്‍ഹി: തീവണ്ടികള്‍ പതിവായി വൈകി ഓടുന്നത് ബന്ധപ്പെട്ട ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ സോണല്‍ ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്.
അറ്റകുറ്റപ്പണികളുടെ പേരുപറഞ്ഞ് തീവണ്ടികള്‍ വൈകുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും, ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തിയാല്‍ തീവണ്ടികള്‍ വൈകുന്നത് സംബന്ധിച്ച വിവരങ്ങളും പരിശോധിക്കുമെന്നും യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ 30 ശതമാനം തീവണ്ടികളും വൈകിയാണ് ഓടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ നടക്കുന്നുണ്ടെങ്കിലും തീവണ്ടികള്‍ വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.