ന്യൂഡല്‍ഹി: രാജ്യത്ത് പത്തില്‍ നാലു ട്രെയിനുകളും വൈകിയാണ് ഓടുന്നതെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ ട്രാക്കുകളുടെ നിര്‍മ്മാണവും, നവീകരണ പ്രവര്‍ത്തനങ്ങളും, അപകടങ്ങളുമൊക്കെയാണ് ട്രെയിനുകള്‍ വൈകുന്നതിന് കാരണമാകുന്നത്.
2017ല്‍ 1,09,704 ട്രെയിനുകളാണ് വൈകിയോടിയത്. ഇതില്‍ അപകടങ്ങള്‍ മൂലം അഞ്ച് ശതമാനം ട്രെയിനുകളും സാങ്കേതിക തകരാറുകള്‍ മൂലം 20 ശതമാനവും, അറ്റകൂറ്റപണികള്‍മൂലം 40 ശതമാനം ട്രെയിനുകളുമാണ് വൈകിയത്.
റെയില്‍വേ, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും, ഇത് ട്രാക്കുകളുടെ നവീകരണത്തിലൂടെ മാത്രമേ നടപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്നും, മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷം 3,600 കിലോമീറ്റര്‍ ട്രാക്കുകള്‍ നവീകരിക്കുന്നതിനായിരുന്നു റെയില്‍വേ പദ്ധതിയിട്ടത്. 2000 കിലോമീറ്റര്‍ ട്രാക്ക് ഈ സാമ്പത്തിക വര്‍ഷം നവീകരിച്ചതായും അധികൃതര്‍ പറഞ്ഞു.