യാത്രക്കാരില്ലാത്തതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കി

പാലക്കാട്; സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലനില്‍ക്കെ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വെ. ചെന്നൈ ആലപ്പി എക്‌സ്പ്രസ്,എറണാകുളം കാരയ്ക്കല്‍ എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ് ,പുനലൂര്‍ മധുരൈ പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്. യാത്രക്കാരില്ലാത്തതിനാലാണ് ട്രെയിന്‍ റദ്ദാക്കിയതെന്ന് റെയില്‍വെ അറിയിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലൂടെയുള്ള 30 ട്രയിനുകള്‍ ദക്ഷിണ റെയില്‍വെ നേരത്തെ റദ്ദാക്കിയിരുന്നു.

 

Top