പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നുവെന്ന് റെയില്‍വേ

indian-railway

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍ കൊച്ച് ഫാക്ടറി ഉപേക്ഷിക്കുന്നുവെന്ന് റെയില്‍വേ മന്ത്രാലയം. റെയില്‍വേയ്ക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും സഹമന്ത്രി രാജെന്‍ ഗോഹൈനും എം.ബി. രാജേഷ് എം.പിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചു.

2008-2009ലെ ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍വേ ഫാക്ടറിയാണ് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം റെയില്‍വേ മന്ത്രാലയം റദ്ദാക്കുന്നത്. 2012-13 വര്‍ഷത്തെ ബജറ്റില്‍, സംയുക്ത സംരംഭമായോ പി.പി.പിയിലോ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിരുന്നു.

പദ്ധതിക്കായി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏട്ടെടുക്കുകയും ചെയ്തിരുന്നു. റെയില്‍വേക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്നും ഉടനടി മറ്റൊരു കോച്ച് ഫാക്റ്ററി നിര്‍മ്മിക്കേണ്ട കാര്യമില്ലെന്നുമാണ് റെയില്‍വേയുടെ നിലപാട്‌.

Top