ന്യൂഡല്‍ഹി: ചരക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള നിരക്കുകള്‍ റെയില്‍വെ വര്‍ധിപ്പിച്ചു. കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് വര്‍ധിപ്പിച്ചത്. 8.75 ശതമാനമായാണ് വര്‍ധിപ്പിച്ചത്.
ഇതിലൂടെ 3,300 കോടി രൂപയുടെ അധിക വരുമാനമാണ് നട്പ്പ് സാമ്പത്തിക വര്‍ഷം റെയില്‍വെ പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിരക്ക് വര്‍ധന ഊര്‍ജമേഖലയെയാണ് പ്രധാനമായും ബാധിക്കുക.
അതേസമയം, സിമെന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍, ധാന്യങ്ങള്‍, യൂറിയ എന്നിവ കൊണ്ടുപോകുന്നതിനുള്ള നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.