റെയിൽവേ ഉദ്യോഗസ്ഥരുടെ വിഐപി സംസ്കാരത്തിന് തടയിടാൻ റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: റെയിൽവേ ജീവനക്കാരുടെ വിഐപി സംസ്കാരത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ ചുവപ്പുകൊടി.

ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഉടൻ തിരികെ എത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.

1981ലെ റെയിൽവേ ബോർഡ് പ്രോട്ടോക്കോളിലെ നിർദേശമാണ് ഈ ഉത്തരവിലൂടെ അസാധുവാക്കിയത്.

മുപ്പതിനായിരത്തോളം ജീവനക്കാർ ഇത്തരത്തിൽ ജോലിചെയ്യുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്.

റെയിൽവേ ബോർഡ് ചെയർമാനും ബോർഡ് അംഗങ്ങളും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും എത്തുമ്പോൾ സ്വീകരിക്കാൻ അതാത് സോണുകളിലെ ജനറൽ മാനേജർമാർ എത്തണമെന്ന നിർദേശവും മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.

Top