തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അണ്‍ റിസര്‍വ്ഡ് റെയില്‍വേ ടിക്കറ്റുകള്‍ മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യാന്‍ സാധിക്കും. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള 18 സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ യു.ടി.എസ് മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുക്കാന്‍ സാധിക്കുന്നത്.
മൊബൈല്‍ ആപ്പുവഴി സാധാരണ ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം ചെന്നൈയിലാണ് റെയില്‍വേ ആദ്യം അവതരിപ്പിച്ചത്. സതേണ്‍ റയില്‍വേയുടെ കീഴിലുള്ള മറ്റു സ്ഥലങ്ങളിലേക്ക് കൂടി ഈ സൗകര്യം വ്യാപിപ്പിക്കുവാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ചെറിയ ദൂരം യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ഏറെ ഉപകാരപ്പെടുക. ടിക്കറ്റിനായുള്ള ക്യു ഒഴിവാക്കാം എന്നതാണ് പ്രധാന നേട്ടം. ആണ്‍ട്രോയ്ഡ്, വിന്‍ഡോസ്, ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ആപ്പ് ലഭിക്കുന്നതുമാണ്.