ഡല്‍ഹി: വികലാംഗകരെ ദിവ്യാംഗനാക്കി മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരുങ്ങുന്നു. വികലാംഗകര്‍ക്കായി നീക്കിവെച്ചിട്ടുള്ള കണ്‍സഷന്‍ ഫോമുകളിലാണ് അംഗപരിമിതര്‍ക്ക് പകരം ദിവ്യാംഗന്‍ എന്ന പേരില്‍ ഇറങ്ങുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വെ അറിയിച്ചു.
രണ്ടു വര്‍ഷത്തിന് മുമ്പ് വികലാംഗകരെ ദിവ്യാംഗന്‍ എന്ന പേരില്‍ സംബോധന ചെയ്യണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. 2015ലാണ് മോദി ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ റെയില്‍വെ വികലാംഗര്‍ എന്നു മാറ്റി ഫോമുകളില്‍ ദിവ്യംഗന്‍ എന്ന പേരാക്കി മാറ്റിയത്.
നേരത്തെ അന്ധന്‍ എന്ന പേരിനു പകരം, കാഴ്ച വൈകല്യം, ബധിരര്‍ക്ക് കേള്‍വി വൈകല്യമെന്നും , മൂകര്‍ക്ക് സംസാര വൈകല്യമെന്നും മാറ്റിയിരുന്നു. തുടര്‍ന്നാണ് അംഗവൈകല്യമുള്ളവര്‍ക്ക് ദിവ്യംഗജന്‍ എന്ന പേര് മാറ്റാന്‍ റെയില്‍വെ വകുപ്പ് തീരുമാനിച്ചത്.
റെയില്‍വെ മന്ത്രാലയം ബന്ധപ്പെട്ട വിഭാഗത്തിനോട് പേര് കണ്‍സഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ അന്ധന്‍, ബധിരന്‍, മൂകന്‍ എന്ന പേര് അവര്‍ക്ക് തന്നെ അപമാനകരമായിരുന്നു, ഇങ്ങനെ ഒരു മാറ്റം ആവശ്യമായിരുന്നെന്നും റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുതിര്‍ന്ന പൗരന്‍മാര്‍, പ്രതിരോധ സേനകള്‍, വിദ്യാര്‍ഥികള്‍, റെയില്‍വെ ഉദ്യോഗസ്ഥര്‍ തുടങ്ങി 53 തരം കണ്‍സഷനുകള്‍ റെയില്‍വെ നേരത്തെ തന്നെ ഒരുക്കിയിരുന്നു. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി സര്‍ക്കാര്‍ 1,600 കോടി രൂപയാണ് ഇതിനു വേണ്ടി നീക്കി വെച്ചിരിക്കുന്നത്.
കേള്‍വി, സംസാരം, എന്നിവയില്ലാത്തവര്‍ക്ക് സെക്കന്റ് ക്ലാസിലും, ഫസ്റ്റ്ക്ലാസിലുമായി 50 ശതമാനം ഇളവാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കാഴ്ചയില്ലാത്തവര്‍ക്ക് സെക്കന്റ് സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ്, എസി ചെയര്‍കാര്‍, ഏസി 3 ടയര്‍, ഏസി 2 ടയര്‍ ഏസി ഫസ്റ്റ് ക്ലാസ് എന്നിവയില്‍ 75 ശതമാനം ഇളവാണ് നല്‍കിയിരിക്കുന്നത്.
മറ്റു അംഗപരിമതര്‍ക്ക് സെക്കന്റ് സ്ലീപ്പര്‍ ക്ലാസിലും, ഫസ്റ്റ് ക്ലാസിലും, ഏസി ചെയര്‍കാര്‍, ഏസി 3 ടയര്‍ 75 ശതമാനവും, ഏസി 2ടയര്‍, ഏസി ഫസ്റ്റ് ക്ലാസ് എന്നിവയില്‍ 50 ശതമാനവുമാണ് നല്‍കിയിരിക്കുന്നത്.