മുംബൈ : എലിഫീൻസ്റ്റൺ റോഡ് റെയിൽവേ സ്റ്റേഷനിൽ ഓവർബ്രിഡ്ജ് നിർമ്മിക്കാൻ കരസേനയ്ക്ക് റെയിൽവേ മന്ത്രലായം 10 കോടി രൂപ നൽകും.
കാൽനടയാത്രകാർക്കായി ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും , വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് പാലം നിർമ്മിക്കുന്നതിനായി 10 കോടി വകയിരുത്താൻ സൈന്യം ആവശ്യപ്പെട്ടത്.
സ്റ്റേഷന്റെ വടക്കേ അറ്റത്ത് നിർമ്മിക്കുന്ന പാലം പരൽ സ്റ്റേഷനുമായി ബന്ധിപ്പിക്കും.
സൈന്യം അടുത്ത ആഴ്ച നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വടക്കെ അറ്റത്ത് താൽക്കാലികമയി എൽഫിൻസ്റ്റൺ റോഡ് സ്റ്റേഷനിൽ ഇറങ്ങും വിധം ഓവർബ്രിഡ്ജ് നിർമ്മിച്ചിട്ടുണ്ട്.
2018 ഫെബ്രുവരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കുമെന്നും, യാത്രക്കാർക്കായി തുറന്ന് നൽകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.