തിരുവനന്തപുരം: ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഗതിമാന്‍ എന്നീ ട്രെയിനുകളിലാണ് ഭക്ഷണം ലഭിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ട്രെയിനുകളില്‍ ഭക്ഷണ വില്‍പ്പന നിര്‍ത്തിവെച്ചത്.
ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതായി അറിയിച്ച് റെയില്‍വേ ഐ.ആര്‍.സി.ടിസിക്ക് നേരത്തെ കത്തയച്ചിരുന്നു. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റ് വഴി ഭക്ഷണം ബുക്ക് ചെയ്യാം. കാറ്ററിങ് സര്‍വീസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് യാത്രക്കാരെ എസ്എംഎസ്, ഇ മെയില്‍ വഴി അറിയിക്കാനും ആലോചനയുണ്ട്.