യു.എ.ഇയില്‍ വരുംദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്നു ദിവസം മഴക്കും സാധ്യതയുണ്ട്.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ വടക്കന്‍ മേഖലയിലും കിഴക്ക് ഭാഗത്തുമാണ് മഴക്ക് ശക്തമാവുക. രാവിലെയും രാത്രിയും പലയിടത്തും ശക്തമായ മൂടല്‍ മഞ്ഞും അനുഭവപ്പെടുന്നുണ്ട്. മഴയിലും മഞ്ഞിലും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ ഇത് കൂടുതല്‍ താഴേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് എന്‍.എം.സി മുന്നറിയിപ്പില്‍ പറയുന്നു.