പടിഞ്ഞാറന്‍ സൗദിയില്‍ കനത്ത മഴ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ജിദ്ദ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ തുടരുന്ന മഴ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കു കൂടി വ്യാപിച്ചു. മക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഇടിയോടു കൂടിയ മഴ ലഭ്യമാകുന്നു.അതേസമയം തെക്കന്‍ സൗദിയില്‍ ജിസാന്‍, നജ്റാന്‍, അബഹ തുടങ്ങിയ പട്ടണങ്ങളില്‍ സാമാന്യം നല്ല മഴ തന്നെ ലഭിച്ചു കൊണ്ടിരിക്കുന്നു.

മക്കയിലും, മദീനയിലും ഇടിയോടു കൂടിയ മഴയാണ് ലഭിക്കുന്നത്. രാജ്യം ശൈത്യത്തിലേക്കു പ്രവേശിക്കുകയാണെന്ന സൂചനയാണ് കാലാവസ്ഥാ വ്യതിയാനം നല്‍കുന്നത്.ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും, ചുരം വഴിയുള്ള യാത്രക്കാര്‍ക്കും മഴയുടെ വരവില്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്ന് വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ അറിയിപ്പുകളില്‍ പറഞ്ഞു.

Top