പ്രളയക്കെടുതിയില്‍ കോട്ടയം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി

കോട്ടയം: പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയില്‍ സൈന്യം എത്തി. കര, വ്യോമസേനാ സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി കോട്ടയത്ത് എത്തിയത്. സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ജില്ലയാണ് കോട്ടയം.

മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ പാങ്ങോട് ആര്‍മി ക്യാമ്പില്‍ നിന്നുള്ള പ്രത്യേക സംഘമാണ് കോട്ടയത്ത് എത്തിയത്. വ്യോമസേന തങ്ങളുടെ ഹെലികോപ്റ്ററുകള്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചു. എംഐ 17 സാരംഗ് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനയൈ പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, പമ്പാ നദിയില്‍ ഇറങ്ങരുതെന്ന് ഭക്തര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ശക്തമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Top