ഇടുക്കി: സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ ബാധിതരുടെ ചികില്‍സാ സഹായത്തില്‍ അവ്യക്തതയെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. 50 ശതമാനത്തില്‍ താഴെ പരുക്കുള്ളവര്‍ക്ക് നല്‍കുന്നത് 50,000 രൂപ മാത്രമാണ്. ഇത് ഒന്നിനും തികയില്ലെന്ന് ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടുന്നു. കുടുംബങ്ങളെ പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
അതേസമയം, മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇത് വരെ 39 പേര്‍ മരിച്ചുവെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ആറ് പേരെ കാണാതായി. 304 ക്യംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 213 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കേരളത്തിന്റെ തിരാ ദുഖമാണിതെന്നും ദുരിത ബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.