കാസര്‍കോട്: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട്ടേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (13) ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായാണ് അവധി.
നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിനും ക്യാമ്പ് പ്രവര്‍ത്തിച്ച അങ്കണവാടികള്‍ക്കും കോളേജുകള്‍ക്കും അവധി ബാധകമാണ്. 31 ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ടെണ്ണം മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്.
സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.