തിരുവനന്തപുരം; ഇത്തവണ മഴയുടെ അളവില്‍ കുറവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് 41 ശതമാനം മഴ കുറഞ്ഞതായാണ് വിലയിരുത്തല്‍. പ്രളയം, എല്‍നിനോ പ്രതിഭാസം, വായു ചുഴലിക്കാറ്റ് തുടങ്ങിയവയാണ് മഴ ലഭ്യതയെ പ്രതികൂലമായി ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ജൂണില്‍ 398.5 മീല്ലീ മീറ്റര്‍ മഴലഭിക്കേണ്ടിടത്ത് കഴിഞ്ഞ 21 വരെ ലഭിച്ചിരിക്കുന്നത് 236.3 മില്ലി മീറ്റര്‍ മഴയാണ്. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞു. ഏറ്റവും കുറവു മഴ രേഖപ്പെടുത്തിയത് കാസര്‍ഗോഡാണ്.
57 ശതമാനം. പതിവിലും വൈകി ജൂണ്‍ 10 ന് എത്തിയ കാലവര്‍ഷം രണ്ടു ദിവസം കഴിഞ്ഞ് വായു ചുഴലിക്കാറ്റിനൊപ്പമാണ് ദൂര്‍ബ്ബലമായത്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയില്‍ 97 ശതമാനം മഴയാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടാല്‍ ഭേദപ്പെട്ട മഴ ലഭിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അത്ര മഴ ലഭിക്കില്ല. മഴ കനിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ വരള്‍ച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.