മുംബൈ; ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ വിമാന ഗതാഗതവും നിര്‍ത്തി വയ്ക്കുന്നു. 203 ഫ്ളൈറ്റുകളാണ് മഴയെത്തുടര്‍ന്ന് റദ്ദാക്കിയത്. മോശം കാലാവസ്ഥയില്‍ വിമാനം റണ്‍വേയില്‍ ഇറക്കാന്‍ പറ്റാത്തതും പ്രധാന റണ്‍വേയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നി നീങ്ങി അപകടം സംഭവിക്കാന്‍ സാധ്യത ഉള്ളതുകൊണ്ടുമാണ് ഫ്ളൈറ്റുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ജയ്പുരില്‍ നിന്നുമെത്തിയ സ്പൈസ് ജെറ്റ് വിമാനം കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് പ്രധാന റണ്‍വേ അടയ്ക്കുകയായിരുന്നു. ഇതോടെ പല വിമാനങ്ങളും റദ്ദാക്കി. ചില വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. പ്രധാന റണ്‍വേയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസത്തോളമെടുക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.