ശബരിമലയില്‍ പരമാവധി സുരക്ഷയൊരുക്കും, കുട്ടനാട്ടില്‍ പ്രത്യേക ശ്രദ്ധയുണ്ടെന്നും മന്ത്രി

പത്തനംതിട്ട: പമ്പയിലേക്കുള്ള റോഡുകളിലെ വെള്ളം വറ്റിക്കാന്‍ ശ്രമം തുടരുന്നുവെന്ന് റവന്യുമന്ത്രി കെ. രാജന്‍. ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്തവര്‍ക്ക് അവസരം നിഷേധിക്കില്ല, തീര്‍ത്ഥാടകര്‍ക്ക് പരമാവധി സുരക്ഷയൊരുക്കും, ഇതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല, കുട്ടനാട്ടില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും റവന്യുമന്ത്രി വ്യക്തമാക്കി. നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സത്വര നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ശബരിമലയിലേക്കുള്ള പ്രധാന പാതകള്‍ വെള്ളത്തില്‍മുങ്ങിയ അവസ്ഥയിലാണ്. ബദല്‍ റോഡുകള്‍ സജ്ജമാക്കുമെന്ന് പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. പുനലൂര്‍- മൂവാറ്റുപുഴ, പന്തളം- പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിട്ടു. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞു, അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുകയാണ്. പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

Top