ഖത്തറില്‍ ഈ വരുന്ന വെള്ളിയാഴ്ച്ച മുതല്‍ മഴക്കാലം ആരംഭിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. അല്‍ വസ്മി എന്ന് പേരിട്ടിരിക്കുന്ന മഴക്കാലം 52 ദിവസത്തോളം ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഹെലിയാന്തമം ജെറാനിയം എന്നീ പൂക്കളുടെ കൃഷിക്ക് കൂടി ഈ മഴ ഗുണമാകുമെന്നതിനാലാണ് അല്‍ വസ്മി എന്ന പേര് സ്വീകരിച്ചതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ വര്‍ഷം നല്ല രീതിയില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പകല്‍സമയം ഉയര്‍ന്ന താപനില 35 ഉം കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസിലേക്കും എത്തും. രാത്രിയില്‍ തണുപ്പ് കൂടും.കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടത്തിലുണ്ടാവുന്ന പനി ഉള്‍പ്പെടെയുള്ള അസുഖങ്ങളെ തൊട്ട് കരുതിയിരിക്കാനും കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് നിര്‍ദേശിച്ചു.