തിരുവനന്തപുരം : അവിട്ടം ദിനമായ വ്യാഴാഴ്ച വരെ സംസ്ഥാനത്തെങ്ങും കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജാഗ്രതാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. അതേസമയം, മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു സെന്റിമീറ്ററില്‍ താഴെയുളള മഴയ്ക്കാണ് സാധ്യത.
ഇന്നുമുതല്‍ വ്യാഴാഴ്ച വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യ-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ ആകാന്‍ സാധ്യതയുളളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഈ ഭാഗങ്ങളിലേക്ക് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു