മഴക്കെടുതി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടിവിഎസിന്റെ ഒരു കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ ഒരു കോടി രൂപ. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങളോടു അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ടിവിഎസ് സഹായഹസ്തം നീട്ടിയത്.

ടിവിഎസ് മോട്ടോര്‍സിന് വേണ്ടി ശ്രീനിവാസ് സര്‍വീസസ് ട്രസ്റ്റ് സി ഇ ഒ സ്വരണ്‍ സിങ്ങ് പിണറായി വിജയന് ചെക്ക് കൈമാറി. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനതയ്‌ക്കൊപ്പം നില്‍ക്കാനാണ് ടിവിഎസ് എന്നും ആഗ്രഹിക്കുന്നതെന്ന് സ്വരണ്‍ സിങ്ങ് പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി നിരവധി സംഘടനകളും വ്യവസായികളും സിനിമാ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

Top