സംസ്ഥാനത്ത് മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും വെള്ളക്കെട്ടും മറ്റ് പ്രശ്‌നങ്ങളും അവസാനിച്ചിട്ടില്ല. വെള്ളക്കെട്ടിനെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം കുട്ടനാട് തിരുവല്ല താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും, ചങ്ങനാശേരി, വൈക്കം താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. സര്‍വകലാശാല പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല. പത്തനംതിട്ട ജില്ലയില്‍ 63 ക്യാമ്പുകളിലായി 2637 പേര്‍ നിലവില്‍ താമസിച്ചു വരുന്നു. ഇതില്‍ 45 ക്യാമ്പുകള്‍ തിരുവല്ലയിലാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും, തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.