രാജ് ബി ഷെട്ടി – അപര്‍ണ ബാലമുരളി ചിത്രം ‘രുധിരം’ പൂര്‍ത്തിയായി

പ്രശസ്‍ത കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലെത്തുന്നു എന്ന നിലയില്‍ പേരു കേട്ടതാണ് ‘രുധിരം’. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഗരുഡ ഗമന ഋഷഭ വാഹന’ ചിത്രത്തിലൂടെ മലയാളികളുടെയും ശ്രദ്ധയാകര്‍ഷിച്ച നടൻ രാജ് പ്രധാന വേഷത്തിലെത്തുന്ന ‘രുധിരം’ ചിത്രീകരണം പൂര്‍ത്തിയായി.

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സജാദ് കാക്കുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവൻ ശ്രീകുമാറാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുക.

വി എസ് ലാലനാണ് ‘രുധിരം’ നിര്‍മിക്കുന്നത്. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് നിര്‍മാണം. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഷബീര്‍ പത്താനാണ്. വിൻസന്റ് ആലപ്പാട്ടാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്. സൗണ്ട് മിക്സ് ഗണേഷ് മാരാര്‍. ആര്‍ട്ട് ശ്യാം കാര്‍ത്തികേയൻ, അസോസിയേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്‍ണൻ, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ആനന്ദ് ശങ്കര്‍, ആക്ഷൻ റണ്‍ രവി, ഫിനാൻസ് കണ്‍ട്രോളര്‍ എം എസ് അരുണ്‍, ലൈൻ പ്രൊഡ്യൂസര്‍ അവീന ഫിലിംസ്, സ്റ്റില്‍സ് രാഹുല്‍ എം സത്യൻ, പിആര്‍ഒ എ എസ് ദിനേശ്.

Top