പാക്കിസ്ഥാന്റെ ചങ്കിടിപ്പ് കൂട്ടി ഇന്ത്യ . . . ആണവായുധം ആദ്യം പ്രയോഗിക്കും !

rajnath-singh

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധനയം മാറാമെന്ന സൂചനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്.

ഇന്ത്യയുടെ നയം അനുസരിച്ച് ആണവായുധം ആദ്യം ഉപയോഗിക്കില്ല. എന്നാല്‍, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭാവിയില്‍ നയം മാറാമെന്നാണ് രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരിക്കുന്നത്.

പാക്കിസ്ഥാനുള്ള മുന്നറിയിപ്പായിട്ടാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചമര വാര്‍ഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പൊഖ്‌റാനിലായിരുന്നു ഇന്ത്യ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയത്.

‘ആണവശക്തിയുള്ള രാജ്യമാണ് ഇന്ത്യ. ആദ്യം പ്രയോഗിക്കില്ല എന്ന പ്രമാണമാണു രാജ്യത്തിനുള്ളത്. ഇതുവരെയും ആ പ്രമാണം മുറുകെപ്പിടിച്ചു. എന്നാല്‍, ഭാവിയില്‍ ഇങ്ങനെ തന്നെ ആയിരിക്കുമോ എന്നു പറയാനാകില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആണവനയത്തില്‍ മാറ്റം വരാം’, രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്തായിരുന്നു രണ്ടാം പൊഖ്‌റാന്‍ ആണവ പരീക്ഷണം ഇന്ത്യ നടത്തിയത്.

Top