മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ബിജെപി സര്‍ക്കാര്‍ 2019-ല്‍ അധികാരത്തിലെത്തില്ലെന്നും തെരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി വിജയിക്കുന്നതെന്നും രാജ് താക്കറെ വിമര്‍ശിച്ചു.
ശിവസേന-ബിജെപി സര്‍ക്കാര്‍ 2019-ല്‍ അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും, കഴിഞ്ഞ കാലങ്ങളില്‍ തെരഞ്ഞെടുപ്പ് യന്ത്രങ്ങളാണ് ബിജെപിയെ വിജയിക്കാന്‍ സഹായിച്ചതെന്നും രാജ് താക്കറെ പറഞ്ഞു.
മാത്രമല്ല, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെങ്കിലും, നിര്‍ഭാഗ്യവശാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പിന്തുണയിലാണ് ഇക്കാര്യങ്ങള്‍ നടക്കുന്നതെന്നും താക്കറെ ആരോപിച്ചു.