മുംബൈ: മോദി മുക്ത ഭാരതത്തിനു വേണ്ടി ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്നും താക്കറെ പറഞ്ഞു. ഗുഡി പഡ്വയോട്(മഹാരാഷ്ട്ര പുതുവര്‍ഷാരംഭം) അനുബന്ധിച്ച് ശിവജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട് അരിനാല് മൂന്നാം സ്വാതന്ത്ര്യത്തിന് ഇന്ന് നാം സജ്ജമാകാണം. മോദി മുക്ത ഭാരതം യാഥാര്‍ഥ്യമാകാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.