ന്യൂഡല്‍ഹി: യു പി എ അധ്യക്ഷ സോണിയാ ഗാന്ധി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ അധ്യക്ഷന്‍ രാജ് താക്കറേയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. വോട്ടിങ് മെഷീന്‍ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തെന്നാണ് സൂചന.
കഴിഞ്ഞ തിങ്കളാഴ്ച മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറയുമായി താക്കറേ കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകള്‍ക്കു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് കൂടിക്കാഴ്ചയില്‍ താക്കറേ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് സമര്‍പ്പിച്ചതായും താക്കറേ പറഞ്ഞു.