രാജ് താക്കറെയെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും: പിന്നില്‍ രാഷ്ട്രീയ വൈര്യമെന്ന് എം.എന്‍.എസ്

മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. മുംബൈയിലെ ഇ.ഡി ആസ്ഥാനത്ത് രാവിലെ പതിനൊന്നുമണിയോടെയാകും രാജ് താക്കറെ എത്തുക. എം.എന്‍.എസ് പ്രവര്‍ത്തകര്‍ തടിച്ചൂകൂടാനുള്ള സാധ്യത പരിഗണിച്ച് കനത്ത സുരക്ഷാവലയത്തിലാണ് ഇ.ഡി ആസ്ഥാനം.

രാജ് താക്കറെയ്‌ക്ക് പങ്കാളിത്തം ഉണ്ടായിരുന്ന കോഹിനൂര്‍ സി ടി എല്‍ എന്‍ കമ്പനിയും ഐല്‍ആന്റ്എഫ്എസുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍.

അതേസമയം, നടപടിക്കു പിന്നില്‍ രാഷ്ട്രീയ വൈര്യമാണെന്ന് ആരോപിച്ച് എംഎന്‍എസ് ബന്ദ് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരുന്നെങ്കിലും രാജ് താക്കറെയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബന്ദ് എം.എന്‍.എസ് പിന്‍വലിച്ചിരുന്നു. മോദിക്കും അമിത് ഷായ്‌ക്കെതിരെ നടത്തി വിമര്‍ശനങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ക്ക് പിന്നില്‍ എന്നാണ് എം.എന്‍.എസിന്റെ ആരോപണം.

Top