മുംബയ്: വരുത്തര്‍ക്കെതിരെ ആക്രമണം നടത്തണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു കൊണ്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്ക്‌റെ. ലോക്‌സഭയിലും അസംബ്ലിയിലും നേരിട്ട തോല്‍വിക്കു ശേഷമുള്ള തിരിച്ചു വരവിലാണ് രാജ് താക്ക്‌റെ വരുത്തര്‍ക്കെതിരെയുള്ള അജന്‍ഡ വീണ്ടും അവര്‍ത്തിച്ചത്.
70,000 ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍ വിതരണം ചെയ്യുന്നതിനെ സംബന്ധിച്ചു നടക്കുന്ന പ്രശ്‌നത്തിലാണ് താക്കറെയുടെ ആഹ്വാനം. മറാത്തി ജനങ്ങള്‍ക്കാണ് ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍ നല്‍കേണ്ടത് അല്ലാതെ പുറത്തുനിന്നു വന്നവര്‍ക്കല്ല. വരുത്തര്‍ക്ക് നല്‍കുന്ന ഓട്ടോകള്‍ കണ്ടാല്‍ അവ കത്തിക്കണമെന്നും പാര്‍ട്ടിപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
പെര്‍മിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ 1190 കോടിയുടെ അഴിമതി നടത്തിയെന്നും താക്ക്‌റെ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയിനാണ് താക്ക്‌റെ സംസാരിച്ചത്. കൂടാതെ ശിവസേനയ്ക്ക് നേരെയും താക്ക്‌റെ ആരോപണങ്ങള്‍ ഉയര്‍ത്തി. മറാത്തി ജനങ്ങളോട് ആത്മാര്‍ത്ഥയില്ലാത്തവരാണ് ശിവസേന എന്ന് താക്ക്‌റെ പറഞ്ഞു.
പുതിയ പെര്‍മിറ്റ് നടപ്പാക്കുന്നത് സേന നേതാവും ഗതാഗത മന്ത്രിയുമായ ദിവാകര്‍ റാവോട്ടാണ്. എന്നാല്‍ നിങ്ങളെ പോലെയല്ല ,ഞങ്ങള്‍ക്ക് മറാത്തി ജനങ്ങളോട് യഥാര്‍ത്ഥമായ സ്‌നേഹമാണ് ഉള്ളതെന്നും അവരോട് ശിവസേനയ്ക്ക് ആത്മാര്‍ത്ഥയ ഉണ്ടായിരുന്നെങ്കില്‍ പെര്‍മിറ്റുകള്‍ മറാത്തികള്‍ക്ക് നല്‍കിയേനെയെന്നും താക്ക്‌റെ അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിനും ബി.ജെ.പിക്കും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇതിന് ഉത്തരം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.