രാജമല ഉരുള്‍പൊട്ടല്‍ ; കൂടുതല്‍ പേര്‍ ഒലിച്ചു പോയിരിക്കാന്‍ സാധ്യതയെന്ന് മന്ത്രി എം.എം മണി

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് കൂടുതല്‍ പേര്‍ ഒലിച്ചു പോയിരിക്കാന്‍ സാധ്യതയെന്ന് മന്ത്രി എം എം മണി. പെട്ടിമുടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മുകളിലേക്ക് മാറി വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്നും മന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടലുണ്ടായ മേഖലയിലും മലവെള്ളം ഒഴുകി പോയ പാതയിലും ദേശീയദുരന്തനിവാരണസേന ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ഉരുള്‍പൊട്ടി വന്നതിന്റെ ദിശ മാറിയിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി ഇതിലും വലുതാകുമായിരുന്നുവെന്നും എം.എം മണി വ്യക്തമാക്കി.

Top