രാജമല ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുത്തു.

നേരത്തെ, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് അടിയന്തര സഹായം. ഇടുക്കി രാമലയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തത്തില്‍ വേദന പങ്കുവയ്ക്കുന്നതായി മോദി പറഞ്ഞു.

Top