രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആറിന്റെ ഡാന്‍സ് നമ്പറിന് ശേഷം ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിന്റെ സോള്‍ ആന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനനി എന്ന ഗാനമാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ യഥാര്‍ഥ വികാരവും ദേശസ്നേഹവും ഉള്‍ക്കൊള്ളുന്നതാണ് പുറത്തിറങ്ങിയ പുതിയ ഗാനം.
ചിത്രത്തിലെ പ്രധാന താരങ്ങളായ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവര്‍ ഗാനത്തില്‍ അണിനിരക്കുന്നു. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, കന്നട ഭാഷകളിലും ചിത്രത്തിലെ സോള്‍ ആന്തം പുറത്തിറങ്ങി. ഹിന്ദിയില്‍ വരുണ്‍ ഗ്രോവറിന്റെ വരികള്‍ എം.എം ക്രീം ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്.
കീരവാണിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം. അല്ലൂരി സീതാരാമ രാജുവായി രാം ചരണും, കോമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറും വേഷമിടുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് അല്ലൂരി സീതാരാമയും കോമരം ഭീമും. മുന്‍പ് പുറത്തിറങ്ങിയ ഗാനം പോലെ ചിത്രത്തിന്റെ സോള്‍ ആന്തത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2018 നവംബര്‍ 19നാണ് ആര്‍ആര്‍ആര്‍ ചിത്രീകരണം രാജമൗലി ആരംഭിച്ചത്. 300 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. 2022 ജനുവരി 7ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളിലേക്കെത്തും.